മാതൃഭാഷയുടെ പ്രസക്തിയും പ്രാധാന്യവും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അൽ ശിഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തനി മലയാളം മലയാളം ക്ലബ് ലോകമാതൃഭാഷദിനത്തോടനുബന്ധിച്ചു 21/02/2022 തിങ്കളാഴ്ച ലൈബ്രറിയിൽ വെച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു.വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നായി പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
തിങ്കളാഴ്ച നടന്ന അസംബ്ലിയിൽ കോമേഴ്സ് വിഭാഗം അധ്യാപിക മിനി വി കെ വിദ്യാർത്ഥികൾക്ക് മാതൃഭാഷാദിനസന്ദേശം കൈമാറി.തുടർന്ന്, ‘മാതൃഭാഷയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ ഫസ്റ്റ് ബി എ എക്കണോമിക്സ് ലെ മുഹമ്മദ് ഷബീബ് എം എം നല്ല പ്രകടനത്തിനുള്ള സമ്മാനം നേടി .മാതൃഭാഷയിൽ നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിനി അമയ കെ ടി ഒന്നാം സ്ഥാനം നേടി.