അൽഷിഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 2022 -23 ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒ എൻ വി കുറുപ്പ് അനുസ്മരണം ‘
Homeഅൽഷിഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 2022 -23 ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒ എൻ വി കുറുപ്പ് അനുസ്മരണം ‘
അൽഷിഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 2022 -23 അധ്യയനവർഷത്തിൽ, തനിമലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒ എൻ വി കുറുപ്പ് അനുസ്മരണം ‘എന്ന പരിപാടിയുടെ റിപ്പോർട്ട്.
അൽഷിഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 2022 -23 അധ്യയനവർഷത്തിൽ, തനിമലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ഒ എൻ വി അനുസ്മരണം ‘ എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒ എൻ വി യുടെ ‘മോഹം’ എന്ന കവിതക്ക് ആസ്വാദന കുറിപ്പ് രചന മത്സരം ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 10.30 ന് ലൈബ്രറിയിൽ വെച്ച് നടത്തി .ഒന്ന്, രണ്ട് വർഷ ബിരുദക്ലാസുകളിലെ എട്ട് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഒന്നാം വർഷ എക്കണോമിക്സ് വിദ്യാർത്ഥി മുഹമ്മദ് ഷബീബ്.എം. എം ഒന്നാം സ്ഥാനം നേടി.അമയ കെ ടി (ഒന്നാം വർഷ ബി എ ഫങ്ഷണൽ ഇംഗ്ലീഷ് ), ജിഷ്ന. എൻ.കെ (രണ്ടാംവർഷ ബികോം ഫിനാൻസ് ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിദ്യാർത്ഥികൾക്ക് ചിരപരിചിതമായ ‘മോഹം’ എന്ന കവിതയ്ക്ക് വളരെ നല്ല ഭാഷയിൽ തന്നെ വിദ്യാർത്ഥികൾ ആസ്വാദന കുറിപ്പ് തയ്യാറാക്കി.ഏതു കാലഘട്ടത്തിലും മലയാളികൾ ഗൃഹാതുരത്വത്തോടെ ഓർമിക്കുന്ന ഈ കവിത തങ്ങളുടെ തലമുറയും ഹൃദ്യമായി ആസ്വദിക്കുന്നു എന്ന് വിദ്യാർത്ഥികൾ വിലയിരുത്തി