അൽ ശിഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മാഗസിൻ കമ്മിറ്റിയും, ലൈബ്രറികൗൺസിലും സംയുക്തമായി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന കോളേജ് മാഗസിൻ ശില്പശാല സംഘടിപ്പിക്കുന്നു. കഥാരചന, കോളേജ് മാഗസിൻ രൂപകല്പന എന്നീ ഇനങ്ങളിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.അതോടൊപ്പം തന്നെ മുൻ വർഷങ്ങളിൽ അവാർഡിനർഹമായ കോളേജ് മാഗസിനുകളുടെ പ്രദർശനവും നടത്തുന്നു.ശ്രീ ഡോ. രാജേഷ് മോൻജി (അസിസ്റ്റന്റ് പ്രൊഫസർ, മലയാളവിഭാഗം, എം ഇ എസ് മമ്പാട് കോളേജ് ) യുടെ നേതൃത്വത്തിൽ കഥാരചന ശില്പശാലയും,ശ്രീ അബ്ദുള്ള കുട്ടി എടവണ്ണ,അഡ്വ. ബിജു ജോൺ (എഡിറ്റേർസ്, ലിറ്റിൽ മാസിക ) എന്നിവരുടെ നേതൃത്വത്തിൽ കോളേജ് മാഗസിൻ വർക്ക്ഷോപ്പും നടക്കുന്നതായിരിക്കും.2022 ആഗസ്റ്റ് 11 ന് കോളേജ് ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. പങ്കെടുക്കുന്നവർക്ക് ഇ സർട്ടിഫിക്കേറ്റ് നൽകുന്നതാണ്.
https://forms.gle/EEYJ1vccUrYVNhCa9
Date : 20220808
ഏകദിന കോളേജ് മാഗസിൻ -കഥാരചന ശില്പശാല